KERALA
പഴന്തോട്ടത്ത് പ്ലൈവുഡ് കമ്പനിയിൽ കെമിക്കൽ ബാരൽ മറിഞ്ഞ് അപകടം




പഴന്തോട്ടത്ത് പ്ലൈവുഡ് കമ്പനിയിൽ പ്ലൈവുഡ് നിർമാണത്തിനുള്ള കെമിക്കൽ ബാരൽ മറിഞ്ഞ് അപകടം. ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് സംഭവം .നാല് അന്യ സംസ്ഥാന തൊഴിലാളികളെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അന്യ സംസ്ഥാന തൊഴിലാളികളായ നാസർ ഹുസ്സൈൻ (35), റഹ്മാൻ (30), ഫക്രുദീൻ (35), അസാർദുൽ (30) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. കമ്പനിയിൽ ലോഡ് ഇറക്കുമ്പോൾ ബാരലിനുള്ളിലെ കെമിക്കൽ ദ്രാവകം ഇവരുടെ മേൽ വീഴുകയും പൊള്ളലേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കുകൾ ഗുരുതരമല്ല.
പറക്കോട് ജംഗ്ഷനിലെ എം.എസ് ബോർഡ് പ്ലൈവുഡ് കമ്പനിയിലാണ് അപകടം നടന്നത്. വിദഗ്ദ ചികിത്സക്കായി ഇവരെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി



