KERALA
സഹപ്രവർത്തകർക്ക് യാത്രയയപ്പ് നൽകി ജില്ലാ പോലീസ് മേധാവി




എസ്.പിയായി പ്രമോഷൻ ലഭിച്ച ഷാജു കെ വർഗീസ്, സർവ്വീസിൽ നിന്നും വിരമിക്കുന്ന കെ.ടി.വിജയൻ, സ്ഥലം മാറിപ്പോകുന്ന അഡ്മിനിസ്ട്രേറ്റ് അസിസ്റ്റന്റ് ടി.രാജൻ എന്നിവർക്ക് യാത്രയയപ്പ് നൽകി. റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങ് ജില്ലാ പോലീസ് മേധാവി വിവേക് കുമാർ ഉദ്ഘാടനം ചെയ്തു. അഡീഷണൽ എസ്.പി ടി.ബിജി ജോർജ് അധ്യക്ഷത വഹിച്ചു. പെരുമ്പാവൂർ എ.എസ്.പി ജുവനപ്പടി മഹേഷ്, ഡി.വൈ.എസ്.പി പി.പി.ഷംസ് , പി.വി രതീഷ് , അബ്ദുൽ റഹിം, കെ.കെ.ജെറോം തുടങ്ങിയവർ പ്രസംഗിച്ചു



