KERALA
വലമ്പൂരിൽ കെഎസ്ഇബി യുടെ കരാർ വാഹനവും ബസ്സും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്






കെ എസ് ഇ ബി യുടെ കരാർ വാഹനമായ ജീപ്പും മൊബൈൽ മെഡിക്കൽ യുണിറ്റ് ബസ്സും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്.
വളയൻചിറങ്ങര സ്വദേശികളായ മണി,രഞ്ജിത്,ആലുവ സ്വദേശി രഞ്ജിത്,അടിമാലി സ്വദേശികളായ ശശി,ഷിജോ തുടങ്ങിയവരെയാണ് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം. വലമ്പൂർ ചീനിക്കുഴി റോഡിൽ ലൈബ്രറിയ്ക്ക് സമീപം എതിരെ വരികയായിരുന്ന ബസ്സ് ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ജീപ്പ് രണ്ടടിയോളം താഴ്ചയിലേയ്ക്ക് മറിഞ്ഞു.കെ എസ് ഇ ബിയുടെ ടച്ച് വെട്ടുന്ന കരാർ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടവർ.




വീഡിയോ കാണുക

