KERALA
കോലഞ്ചേരി എം.ഒ.എസ്. സി. മെഡിക്കൽ കോളേജിൽ നേഴ്സസ് ദിനാഘോഷം നടത്തി




കോലഞ്ചേരി: എം. ഒ.എസ്. സി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ്സസ് ദിനാഘോഷം നടന്നു. മെഡിക്കൽ കോളേജ് കോൺഫറൻസ് ഹാളിൽ നടന്ന പൊതുസമ്മേളനം മണിപ്പാൽ കോളേജ് ഓഫ് നഴ്സിംഗ് ഗവേഷണ വിഭാഗം മേധാവി പ്രൊഫ: ഡോ. ആനിസ് ജോർജ് ഉദ്ഘാടനം ചെയ്തു. ആശുപത്രി സെക്രട്ടറി ശ്രീ.ജോയ്. പി.ജേക്കബ് ചടങ്ങിൽ അധ്യക്ഷതവഹിച്ചു.
നഴ്സിംഗ് സൂപ്രണ്ട് ലെഫ്.കേണൽ ഗ്രേസി ജോസഫ് 2022-23 വർഷത്തെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. എം. ഒ. എസ്.സി. നേഴ്സിങ് കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ഡോ. ഷീല ഷേണായി നഴ്സസ് ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. മെഡിക്കൽ സൂപ്രണ്ട് ഡോ. വർഗീസ് പോൾ, എച്ച്. ആർ. ഹെഡ് അഡ്വ: ബിജോയ്. കെ.തോമസ്, ചാപ്ലിൻ ഫാ. ജോൺ കുര്യാക്കോസ് എന്നിവർ ആശംസകർപ്പിച്ച് സംസാരിച്ചു.

