പുത്തൻകുരിശ് മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു




പുത്തൻകുരിശ് മേഖലയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും കോളനികളിലും കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു.പുത്തൻകുരിശ് പഞ്ചായത്തിലെ ഏറ്റവും ഉയർന്ന പ്രദേശമായ നീർമേൽകോളനിപെരുന്താറമുകൾ,പീച്ചിങ്ങച്ചിറ,ആറാട്ട്മല,വടവുകോട്,അമൃതം കോളനി എന്നീ പ്രദേശങ്ങളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നത്.വേനൽ കടുത്തതോടെ ഒരിറ്റ് തെളിനീരിനായി ജനങ്ങൾ നട്ടം തിരിയുകയാണ്.പഞ്ചായത്ത് വക കുടിവെള്ള വിതരണം ഇടയ്ക്ക് ഉണ്ടെങ്കിലും അത് അപര്യാപ്തമാണ്.


ദിനംപ്രതി ഉയർന്നു വരുന്ന താപനില പ്രദേശത്തെ ജലസ്രോതസ്സുകളെ വരൾച്ചയിലെത്തിച്ചു.ബിപിസിഎൽ-ന്റെ സഹകരണത്തോടെ നടപ്പിലാക്കിയ കുടിവെള്ള പദ്ധതിയും ജനങ്ങളിലേയ്ക്ക് പൂർണ്ണമമായും എത്തിക്കനായിട്ടില്ല.ഏറ്റവു കുടുതൽ ആളുകൾ തൊഴിലെടുക്കുന്ന കൊച്ചിയുടെ പ്രധാന മേഖലകൂടിയായ ഇവിടെ ജലവിതരണ സംവിധാനങ്ങൾ ഇല്ലാത്തത് പ്രദേശത്തെ കൂടുതൽ ദുരിതത്തിലാഴ്ത്തും.പെരിയാർവാലി കനാലിലൂടെ വരുന്ന വെള്ളം ഉയർന്ന പ്രദേശത്തേയ്ക്ക് എത്തിയ്ക്കാൻ കഴിയാത്തതാണ് കൊടിയ വരൾച്ചയ്ക്ക് കാരണം
കുടിവെള്ള വിതരണത്തിനായി സ്ഥിരം സംവിധാനങ്ങൾ ഇനിയെങ്കിലും ഏർപ്പെടുത്തിയില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കുവാനാണ് ജനങ്ങളുടെ തീരുമാനം.

