വീട്ടിലെ വാട്ടർ ടാങ്കിൻ്റെ മുകളിൽ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി




കോലഞ്ചേരി:വീട്ടിലെ വാട്ടർ ടാങ്കിൻ്റെ മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി വീട്ടുകാരേയും നാട്ടുകാരേയും മുൾമുനയിൽ നിർത്തി യുവാവ്.കടയ്ക്കനാട് ചെരക്കരമറ്റത്തിൽ മാത്യൂസ് ആണ് സ്വന്തം വീടിന് മുകളിൽ കയറി മണിക്കൂറുകളോളം ആത്മഹത്യാഭീഷണി മുഴക്കിയത്. നാട്ടുകാരുടെ അറിയിപ്പിനെതുടർന്ന് പട്ടിമറ്റം അഗ്നി രക്ഷാ നിലയത്തിൽ നിന്നുള്ള സേനാംഗങ്ങൾ എത്തി.ടാങ്കിൻ്റെ മുകളിലെത്തി അനുനയ ചർച്ച നടത്തുന്നതിനിടയിൽ മാത്യൂസ് താഴെക്ക് ചാടിയെങ്കിലും ഫയർഫോഴ്സ് വിരിച്ച സുരക്ഷ വലയിൽ വീണതിനാൽ ഇയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.ഉടനെ കുന്നത്ത്നാട് പോലീസും നാട്ടുകാരും ചേർന്ന് മാത്യൂസിനെ ആശുപത്രിയിലെത്തിച്ചു.
അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്.അസൈനാർ സേനാംഗങ്ങളായ പി.കെ.സജീവൻ, ആർ.യു.റെജുമോൻ, എസ്.വിഷ്ണു, എം.എസ്.മിഥുൻ, ആർ.രതീഷ്, ആർ.വിജയ രാജ്, എം.വി.വിൽസൺ, എം.വി.യൊഹ്നാൻ ,ജോണി എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി