കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ അപകടം. സ്കൂട്ടർ യാത്രികൻ മരിച്ചു.


കോലഞ്ചേരി : കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മാനാന്തടം ബസ്റ്റോപ്പിന് സമീപം ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ ഓടിച്ചിരുന്ന ആൾ മരണപ്പെട്ടു. തൃശൂർ ചാവക്കാട് വടക്കൻ വീട്ടിൽ ജോണിയുടെ മകൻ ജോസഫ് (48) ആണ് മരിച്ചത്. സ്കൂട്ടറിന്റെ പുറകിൽ സഞ്ചരിച്ച അമ്പലമുഗൾ ജീവനക്കാരനും ബ്രഹ്മപുരം സ്വദേശിയുമായ മാരിപ്പുറം ജിയോ കുര്യാക്കോസ് പരിക്ക് പറ്റി തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. മൂവാറ്റുപുഴ ഭാഗത്തേക്ക് പോയിരുന്ന സ്കൂട്ടർ പുത്തൻകുരിശിൽ നിന്നും വന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കൽ കോളജിലേക്ക് എത്തിച്ചെങ്കിലും വഴി മദ്ധ്യേ ജോസഫ് മരണപ്പെടുകയായിരുന്നു. മരിച്ച ജോസഫിന്റെ മൃതദേഹം മേൽ നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
മാനാന്തടം അപകടത്തിൽ ഓട്ടോ റിക്ഷ ഓടിച്ചിരുന്ന ബെന്നിനെ പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.