ബിജെപിയോട് ക്രൈസ്തവർക്ക് എതിർപ്പില്ല-മാർ ജോർജ്ജ് ആലഞ്ചേരി


പൗരൻമാർ സുരക്ഷിതരാണെന്ന് തോന്നിയാൽ മറ്റ് പ്രശ്നങ്ങളെല്ലാം മാറുമെന്നും ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്രമോദി അന്താരാഷ്ട്രതലത്തിൽ മികച്ച മുഖച്ഛായയുള്ള വ്യക്തിയാണെന്നും സീറോ മലബാർ സഭ ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് ആലഞ്ചേരി.ഇന്ത്യിലെ ക്രൈസ്തവ വിഭാഗത്തിന് ബിജെപിയോട് ഒരു തരത്തിലുള്ള എതിർപ്പുകളില്ലെന്നും ആവശ്യങ്ങൾ നിറവേറ്റുന്ന പാർട്ടിക്കൊപ്പമാണ് ജനങ്ങൾ നിൽക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.അതിനാൽ കേരളത്തിൽ കോൺഗ്രസ്സിനും ഇടതുപക്ഷത്തിനും പകരമായി ബിജെപിയോട് താല്പര്യം കാണിക്കുന്നത് സ്വാഭാവികമാണ്.ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് കർദ്ദിനാൾ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
സഭയിലെ ആളുകളുടെ ആവശ്യം നിറവേറ്റാൻ കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്ക് സാധിക്കാതെ പോയി.അതിനാൽ ബിജെപിയെ ഒരു സാധ്യതയായാണ് അവർ ബിജെപിയെ കാണുന്നത്.ഒരു പാർട്ടി നിരാശപ്പെടുത്തിയാൽ മറ്റഒരു പാർട്ടിയിലേയ്ക്ക് ആളുകൾ പോകും.
കേരളത്തിൽ മൂന്ന് പാർട്ടികൾക്കും സാധ്യതയുണ്ട്.ജന പിന്തുണ നേടിയെടുക്കുന്നതിൽ ബിജെപി വിജയിച്ചെന്നും അദ്ദേഹം പറയുന്നു.ബിജെപിയുടെയും ആർഎസ്എസിന്റെയും നേതാക്കൾ തന്നെ കാണാൻ വരാറുണ്ട്.ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകണമെന്നും അവർ ആവശ്യപ്പെടും.ക്രൈസ്തവ ന്താക്കളുടെ നേതൃത്വത്തിൽ പുതിയ പാർട്ടിയുണ്ടാക്കി ബിജെപിയാക്കൊപ്പം ചേരുന്നത് ആലോചനയിലാണെന്നും ആലഞ്ചേരി പറഞ്ഞു.
എല്ലാവരും നല്ല രാഷ്ട്രീയ ബോധമുള്ളവരാണെന്നും അതുകൊണ്ടുതന്നെ തീരുമാനങ്ങൾ പൗരൻമാരുടേതാണെന്നും കർദ്ദിനാൾ വ്യക്തമാക്കി.