LOCAL
കോലഞ്ചേരിയിൽ കിസാൻ മേള


കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ സുഭിക്ഷം സുരക്ഷിതം ബ്ലോക്ക് തല കിസാൻ മേള ശനിയാഴ്ച കോലഞ്ചേരി മിനി സിവിൽസ്റ്റേഷൻ കോമ്പൗണ്ടിൽ നടക്കും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റസീനാ പരീതിന്റെ അധ്യക്ഷതയിൽ പി വി ശ്രീനിജിൻ എംഎൽഎ മേള ഉദ്ഘാടനം ചെയ്യും.ഇതിന്റെ ഭാഗമായി കാർഷീക ഉപകരണ പ്രദർശനം,കാർഷീക സെമിനാർ,വിപണനം എന്നിവയും ഒരുക്കിയിട്ടുണ്ട്.