LOCAL

വടവുകോട്, കടയിരുപ്പ് സർക്കാർ ആശുപത്രികളിൽ ഡോക്ടറുടെ സേവനം ഇനിമുതൽ വൈകീട്ട് 6 മണി വരെ

ബ്ലോക്ക് പ‍‍ഞ്ചായത്തിന്റെ കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സാമൂഹ്യ ആരോ​ഗ്യ കേന്ദ്രങ്ങളിൽ ഡോക്ടറുടെ സേവനം ലഭ്യമാക്കിയിരിക്കുന്നത്

കോലഞ്ചേരി:വടവുക്കോട് ബ്ലോക്ക്‌ പഞ്ചായത്തിന് കീഴിലുള്ള വടവുകോട്, കടയിരുപ്പ് സർക്കാർ ആശുപത്രികളിൽ ഇനിമുതൽ ഡോക്ടറുടെ സേവനം വൈകീട്ട് ആറു മണിവരെയുണ്ടാകും.സാധാരണ ഉച്ചയ്ക്ക് ഒരു മണിയ്ക്ക് അവസാനിച്ചിരുന്ന ഒ പി സേവനം ഉച്ച കഴിഞ്ഞ് ആറ് മണിവരെയാണ് നീട്ടിയിരിക്കുന്നത്.ഉച്ചയ്ക്ക് ശേഷമുള്ള ഒ പിയിൽ മറ്റൊരു ഡോക്ടറെയാണ് നിയമിച്ചിരിക്കുന്നത്.ബ്ലോക്ക് പ‍‍ഞ്ചായത്തിന്റെ കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സാമൂഹ്യ ആരോ​ഗ്യ കേന്ദ്രങ്ങളിൽ ഡോക്ടറുടെ സേവനം ലഭ്യമാക്കിയിരിക്കുന്നതെന്ന് ബ്ലോക്ക് പ‍‍ഞ്ചായത്ത് പ്രസിഡന്റ് റസീനാ പരീത് അറിയിച്ചു.

ഇതിന്റെ ഉദ്ഘാടനം ബ്ലോക്ക്‌ പ്രസിഡന്റ്‌ റസീന പരീദ് നിർവഹിച്ചു . ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി ആർ വിശ്വപ്പൻ അധ്യക്ഷത വഹിച്ചു,മെഡിക്കൽ ഓഫീസർ ഡോ. അനീഷ് ബേബി, മെമ്പർമാരായ ജോണി പി പി, രാഖി പി എസ്, ജയചന്ദ്രൻ കെ സി, ഓമന നന്ദകുമാർ,ഐക്കരനാട് പ‍ഞ്ചായത്തം​ഗം രജനി പി ടി, ബ്ലോക്ക് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി രാജമ്മ രാജൻ എന്നിവർ പങ്കെടുത്തു. ഞായറാഴ്ച്ച ഒഴികെയുള്ള ദിവസങ്ങളിലാണ് ഡോക്ടറുടെ സേവനം ലഭ്യമാവുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button