തലനാരിഴയ്ക്ക് രക്ഷപ്പെടൽ..പട്ടിമറ്റം കെഎസ്ഇബിയുടെ വാഹനം കനാലിലേയ്ക്ക് ചെരിഞ്ഞു
അപകടം നടന്നത് കവിഞ്ഞൊഴുകുന്ന പെരിയാർവാലി കനാൽ ബണ്ടിൽ


പട്ടിമറ്റം മാർകൂറിലോസ് സ്കൂളിന് സമീപം കെഎസ്ഇബിയുടെ വാഹനം കനാലിലേയ്ക്ക് ചരിഞ്ഞു.വലിയതോതിൽ വെള്ളം ഒഴുകുന്ന പെരിയാർ വാലിയുടെ ഹൈലെവൽ കനാലിലേയ്ക്കാണ് ജീപ്പിന്റെ പിൻഭാഗം ഇറങ്ങി നിന്നത്.വാഹനം റിവേഴ്സ് എടുക്കുന്നതിനിടെയാണ് സംഭവം.വാഹനത്തിന്റെ അടിഭാഗം കോൺക്രീറ്റ് കട്ടിംഗിൽ ഇടിച്ചു നിന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്.


ഈ സമയം വാഹനത്തിനുള്ളിൽ നാല് കെ എസ് ഇ ബി ജീവനക്കാർ ഉണ്ടായിരുന്നു.ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നാണ് ജീപ്പ് പുറത്തെടുത്തത്.റ്റി. സംരക്ഷണഭിത്തി ഇല്ലാത്തതും ഉപയോഗശൂന്യമായി നിൽക്കുന്ന ടെലഫോൺ പോസ്റ്റുകളും കനാൽ റോഡിൽ അപകടഭീഷമിയാകുന്നുണ്ട്. സ്കൂൾ വിദ്യാർത്ഥികളും മദ്രസ വിദ്യാർത്ഥികളും മറ്റു വാഹനങ്ങളും ഇവിടെ അപകടത്തിൽപ്പെടുന്നതായും എത്രയും വേഗം സംരക്ഷണഭിത്തി കെട്ടി കനാൽ അതിരുകൾ സംരക്ഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
വീഡിയോ കാണാം