

മൂവാറ്റുപുഴ: കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. മൂവാറ്റുപുഴ വെള്ളൂർക്കുന്നം കാവുങ്കര മോളേക്കൂടി മല ഭാഗത്ത് നെടുമ്പുറത്ത് വീട്ടിൽ അബി ലത്തീഫ് (35) ആണ് മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായത്.


നിരവധി മോഷണ, പിടിച്ചുപറി കേസുകളിലെ പ്രതിയും, മൂവാറ്റുപുഴ പോലീസ് സ്റ്റേഷൻ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് അറസ്റ്റിലായ അബി ലത്തീഫ്.
മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐ.മാരായ ഷാഹുൽ ഹമീദ്, അതുൽ പ്രേം ഉണ്ണി, പി.വി. എൽദോസ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സബീർ കെ. ഉസ്മാൻ, സീനിയർ സി.പി.ഒ.മാരായ കെ.കെ. അനിമോൾ, ബോസ് ബേബി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.





