കുന്നത്തുനാട് തദ്ദേശ തിരഞ്ഞെടുപ്പ്: ട്വന്റി 20 മുന്നേറ്റം; യു.ഡി.എഫ് രണ്ടാമത്, എൽ.ഡി.എഫ് മൂന്നാം സ്ഥാനത്ത്




കുന്നത്തുനാട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ട്വന്റി 20 മുന്നേറ്റം. 62 ജനപ്രതിനിധികളെ സ്വന്തമാക്കി ട്വന്റി 20 ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. മണ്ഡലത്തിൽ ശക്തമായ സാന്നിധ്യം അറിയിക്കാൻ ട്വന്റി20 യ്ക്ക് സാധിച്ചു.
ട്വന്റി 20-ക്ക് പിന്നാലെ 52 ജനപ്രതിനിധികളെ നേടി യു.ഡി.എഫ് (UDF) രണ്ടാം സ്ഥാനത്തെത്തി. കുന്നത്തുനാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ മുന്നണിക്ക് ഈ നേട്ടം നിർണായകമാണ്.
അതേസമയം, 21 ജനപ്രതിനിധികളുമായി എൽ.ഡി.എഫ് (LDF) മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പ്രധാന മുന്നണികളിൽ എൽ.ഡി.എഫിന് കനത്ത തിരിച്ചടിയാണ് ഈ ഫലം നൽകുന്നത്.
എന്നാൽ എൻ.ഡി.എ (NDA) ക്ക് 3 ജനപ്രതിനിധികളെയാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്.ഇത് കുന്നത്തുനാട്ടിലെ രാഷട്രീയമാറ്റങ്ങളുടെ വലിയ സൂചനയാണ്. സ്വതന്ത്രരടക്കമുള്ള മറ്റുള്ളവർ 16 സീറ്റുകളിൽ വിജയിച്ചു.
ട്വന്റി 20-യുടെ ഈ വിജയം കുന്നത്തുനാട്ടിലെ രാഷ്ട്രീയ ചലനങ്ങളിൽ വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തൽ. അവരുടെ തദ്ദേശ സ്ഥാപനങ്ങളിലെ ഭരണപരമായ നീക്കങ്ങൾ ഇനി ശ്രദ്ധേയമാകും.









