KERALA

പൊതുസുരക്ഷ ഉറപ്പാക്കി: ഓപ്പറേഷൻ ‘ഡീ വീഡ്’

പൊതുസമൂഹത്തിൽ ഭീഷണിയും അസ്വാരസ്യവും സൃഷ്ടിക്കുന്നവരെയും പൊതുസ്ഥലങ്ങളിൽ ശല്യക്കാരായി കാണുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമായി റൂറൽ ജില്ലാ പോലീസ് നടപ്പിലാക്കുന്ന പദ്ധതിയാണ് ഓപ്പറേഷൻ ‘ഡീ വീഡ്’ (Operation De – Weed).

ഈ പദ്ധതി പ്രകാരം, അപരിചിതരായ ആളുകൾ, സംശയാസ്പദമായി കാണുന്നവർ, അലഞ്ഞുതിരിഞ്ഞ് നടക്കുന്നവർ എന്നിവരെ പരിശോധിച്ച് അവരുടെ ക്രിമിനൽ പശ്ചാത്തലവും സ്വന്തം നാട്ടിലെ വിശദാംശങ്ങളും കണ്ടെത്തുന്നു. ഇവരെക്കുറിച്ച് വിശദമായ വിവരശേഖരണം നടത്തുകയും ജോലിക്ക് പോകാതെ പ്രത്യേക സ്ഥലങ്ങളിൽ തമ്പടിച്ച് ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തുന്നവരെ കണ്ടെത്തുകയും ചെയ്യും. ഇവർ തങ്ങാൻ സാധ്യതയുള്ള സ്ഥലങ്ങൾ സ്ഥിരമായ നിരീക്ഷണത്തിന് വിധേയമാക്കും.

ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ നേതൃത്വത്തിലാണ് ഈ തുടർ പ്രക്രിയ നടപ്പിലാക്കുന്നത്. ആദ്യഘട്ടമെന്ന നിലയിൽ ആഴ്ചയിലൊരിക്കൽ സ്പെഷ്യൽ ഡ്രൈവ് നടത്തുന്നുണ്ട്. ജില്ലയിലെ അഞ്ച് സബ് ഡിവിഷനുകളിലെ എല്ലാ പോലീസ് സ്റ്റേഷൻ പരിധിയിലും പദ്ധതി നടപ്പിലാക്കുന്നുണ്ട്.

ഒരു ദിവസത്തെ പരിശോധനയിൽ 466 പേർക്കെതിരെ പെറ്റി കേസുകളും 105 മറ്റു കേസുകളും എടുത്തു. 75 പേരെ അറസ്റ്റ് ചെയ്യുകയും 429 പേരുടെ വിവരശേഖരണം നടത്തുകയും ചെയ്തു. കൂടാതെ 375 അപരിചിതരെ പരിശോധനയ്ക്ക് വിധേയമാക്കി. 143 ലോഡ്ജുകൾ, ഹോട്ടലുകൾ, മറ്റ് താമസസ്ഥലങ്ങൾ, 35 ബസ് സ്റ്റാൻഡുകൾ, അതിഥി തൊഴിലാളികൾ പാർക്കുന്ന 36 കേന്ദ്രങ്ങൾ, 102 ക്യാമ്പുകൾ എന്നിവിടങ്ങളിലും പരിശോധനകൾ നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button