

വടയമ്പാടി: പരമഭട്ടാര കേന്ദ്രീയ വിദ്യാലയത്തിലെ 2025-26 അദ്ധ്യയനവർഷത്തിലെ വാർഷിക സ്പോർട്സ് മീറ്റിന് തുടക്കമായി. കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ സ്ട്രെങ്ത് & കണ്ടീഷനിംഗ് കോച്ചും ഫിറ്റ്നസ് കൺസൾട്ടൻ്റുമായ രതീഷ് രാജേന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.


സ്കൂൾ മാനേജർ ശ്രീനി സി. അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ മനോജ് മോഹൻ, വൈസ് പ്രിൻസിപ്പാൾ ശ്രീജ ടി.ജി., പി.ടി.എ. പ്രസിഡൻ്റ് ശിവദാസൻ ടി.ആർ., ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം മേധാവി ക്രിസ്റ്റീന ഏലിയാസ്, ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ പൂജ ബി.ആർ. എന്നിവർ പ്രസംഗിച്ചു. സ്പോർട്സ് ക്യാപ്റ്റൻ അഭിനവ് എസ്. സ്പോർട്സ് മീറ്റിന്റെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പവൻ, ചേതക്, തേജസ്, ഗരുഡ എന്നിങ്ങനെ നാല് ഹൗസുകളിലായി പ്രൈമറി മുതൽ സീനിയർ സെക്കൻഡറി വരെയുള്ള നാനൂറോളം വിദ്യാർത്ഥികൾ 62 മത്സര ഇനങ്ങളിൽ തങ്ങളുടെ കായിക പ്രതിഭ തെളിയിക്കും. സ്പോർട്സ് മീറ്റ് 7-11-2025 ന് സമാപിക്കും.


ചിത്രം: വടയമ്പാടി പരമഭട്ടാര കേന്ദ്രീയ വിദ്യാലയത്തിലെ സ്പോർട്സ് മീറ്റിന്റെ ഉദ്ഘാടനം നിർവഹിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ സ്ട്രെങ്ത് & കണ്ടീഷനിംഗ് കോച്ച് രതീഷ് രാജേന്ദ്രൻ പതാക ഉയർത്തുന്നു.



