Election 2024KERALA

ജില്ലയിൽ എസ്.ഐ.ആർ തുടങ്ങി

ജില്ലാ ഇൻഫർമേഷൻ ഓഫീസ്
എറണാകുളം
പത്രക്കുറിപ്പ് 1
4/11/2025

തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് (എസ്.ഐ. ആർ) എറണാകുളം ജില്ലയിൽ തുടക്കം.

ഹൈകോടതി ജഡ്ജി ജസ്റ്റിസ് എൻ. നഗരേഷിന് ആദ്യത്തെ എന്യൂമറേഷൻ ഫോം ജില്ലാ കളക്ടർ ജി പ്രിയങ്കയുടെ സാന്നിധ്യത്തിൽ കൈമാറി.

2002ലെ വോട്ടര്‍പട്ടികയെ അടിസ്ഥാനമാക്കിയാണ് എസ്.ഐ.ആര്‍ നടത്തുന്നത്. ബൂത്തുകളിൽ നിയമിക്കുന്ന ബൂത്ത് ലെവൽ ഓഫിസർ (ബി.എൽ.ഒ) നിലവിലെ വോട്ടർമാർക്ക് എന്യൂമറേഷൻ ഫോമുകൾ എത്തിക്കും. പുതുതായി വോട്ട് ചേർക്കാൻ ഫോം ആറും ഒഴിവാക്കാൻ ഫോം ഏഴും തിരുത്താനോ വോട്ടുമാറ്റാനോ ഫോം എട്ടുമാണ് നൽകേണ്ടത്. താൽക്കാലികമായി സ്ഥലംമാറി നിൽക്കുന്നവർക്ക് ഓൺലൈനായും ഫോം സമർപ്പിക്കാം.

ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിൽ കരടു വോട്ടർപട്ടിക തയാറാക്കേണ്ടത് നിയമസഭാ മണ്ഡലത്തിൽ നിയോഗിച്ചിട്ടുള്ള ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസറാണ്. രേഖ ആവശ്യമുള്ളവർക്ക് ഇ.ആർ.ഒ നോട്ടീസ് അയക്കും. പിന്നീട് അന്തിമ പട്ടികയും പ്രസിദ്ധീകരിക്കും.

അന്തിമ പട്ടികയിൽ പരാതിയുണ്ടെങ്കിൽ ആദ്യം ജില്ലാ കളക്ടർക്ക് അപ്പീൽ നൽകാം. പരിഹാരമായില്ലെങ്കിൽ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷണറെ സമീപിക്കാനുള്ള അവസരവും സമ്മതിദായകർക്ക് ഉണ്ടായിരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button