ഷഷ്ഠിവ്രതത്തിന് ഇരട്ടിഫലം ലഭിക്കുന്ന സങ്കേതം; ഇവിടെയെത്തി പ്രാർത്ഥിച്ചാൽ ഫലം ഉറപ്പെന്ന് ഭക്തർ.പുണ്യമേകുന്ന സ്കന്ദ ഷഷ്ഠി ഒക്ടോബർ 27 ന്.പാങ്കോട് ദേശത്തിന്റെ നാഥനായി നിലകൊള്ളുന്ന മുരുകന്റെ പ്രശസ്തി നാൾക്കുനാൾ വർദ്ധിക്കുന്നതിന്റെ രഹസ്യം ഇതാണ്
ഈ വര്ഷം സ്കന്ദഷഷ്ഠി ഒക്ടോബർ 27 തിങ്കളാഴ്ചയാണ് വരുന്നത്




ഈശ്വരീയ അനുഭവത്തിലൂടെ ജീവിതത്തിൽ ആനന്ദം തേടുന്നവരുടെ മാർഗ്ഗദീപമാണ് ഉമാമഹേശ്വരസുതനായ ശ്രീ സുബ്രഹ്മണ്യൻ. ആറ് തത്വങ്ങളെ ഉൾക്കൊള്ളുന്ന അതി ശക്തമായ ദേവതാ സങ്കൽപ്പം കൂടിയാണ് ദേവസേനാപതിയായ മുരുകൻ.മുരകനെ ഉപാസിച്ച് ആറ് തത്വങ്ങളും (ഭക്തി ,ജ്ഞാനം, വൈരാഗ്യം, കർമ്മം , യോഗം, ധ്യാനം ) ജീവിതത്തിൽ ആനുഭവിച്ച് ആനന്ദം നേടുകയെന്നത് വളരെ ലളിതമാണ്.അതിനാൽ തന്നെ കലിയുഗത്തിൽ മുരുകഭക്തരുടെ എണ്ണം വർദ്ധിച്ചുവരുന്നതും കാണാവുന്നതാണ്.


മേൽപ്പറഞ്ഞ സാരാംശങ്ങൾ ഉൾക്കൊള്ളുന്ന പുണ്യസങ്കേതമാണ് എറണാകുളം ജില്ലയിലെ കോലഞ്ചേരിയ്ക്ക് അടുത്തായി സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള പാങ്കോട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. ബാലഭാവത്തിൽ പ്രതിഷ്ഠിക്കപ്പെട്ട മുരുകന്റെ അനുഗ്രഹം തേടി നിരവധി ഭക്തരാണ് ദിനംപ്രതി ഇവിടെ എത്തിച്ചേരുന്നത്.
പ്രത്യേകിച്ച് മാസംതോറുമുള്ള ഷഷ്ഠിവൃതം അനുഷ്ഠിക്കുന്നവരുടെ എണ്ണം കൂടിവരുന്നതും.
ആയുരാരോഗ്യത്തിനും, സന്താനഭാഗ്യത്തിനും, കുടുംബഐക്യത്തിനും, തൊഴിൽ അഭിവൃദ്ധിയ്ക്കും, വിദ്യാവിജയത്തിനും വേണ്ടിയുള്ള നിരവധി ആഗ്രഹസാഫല്യത്തിനുമായി ഷഷ്ഠിവ്രതം എടുത്ത് വരുന്ന ഭക്തരിൽ അനിർവചനീയമായ അനുഗ്രഹം ചൊരിയുന്ന ക്ഷിപ്രപ്രസാദിയാണ് ഇവിടുത്തെ ബാലമുരുകൻ.
ഉപദേവനായി സഹോദരനായ ഗണപതിയും സാന്നിധ്യമരുളുന്നു.
പാങ്കോട് ദേശത്തിന്റെ ഐശ്വര്യത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന ക്ഷേത്രസങ്കേതം ഇപ്പോൾ നാനാജാതി മതസ്ഥർക്കും അഭയകേന്ദ്രമാണ്.




വർഷം തോറും ആചരിച്ച് വരുന്ന ചരിത്ര പ്രസിദ്ധമായ സ്കന്ദ ഷഷ്ഠിവ്രതം 2025 ഒക്ടോബർ 27 തിങ്കളാഴ്ച (1201 തുലാം 10 ) ആചാരപൂർവ്വം ആഘോഷിക്കുമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.
സ്കന്ദ ഷഷ്ഠി ദിവസമായ തിങ്കളാഴ്ച രാവിലെ 6.30 മുതൽ 12.45 വരെ വിവിധ അഭിഷേകങ്ങളും പ്രത്യേക പൂജകളും നടക്കും.തുടർന്ന്, ഉച്ചക്ക് 12.45 നു പ്രസന്നപൂജക്ക് ശേഷം 1 നു നട അടക്കും.
രാവിലേ 6.30 മുതൽ തന്നെ വെള്ളനേദ്യം, പാൽപായസം, അഭിഷേകം ചെയ്ത പഞ്ചാമൃതം എന്നിവ ഭക്തർക്ക് ലഭിക്കുന്നതാണ് .
സ്കന്ദഷഷ്ഠി ദിവസത്തെ പ്രധാന വഴിപാടുകൾ താഴെ പറയുന്നു.
പഞ്ചാമൃതാഭിഷേകം
( പഴം, കൽക്കണ്ടം, മുന്തിരി, ശർക്കര, തേൻ) എന്നിവ കൊണ്ടുള്ള അഭിഷേകം Rs 500/-
പഞ്ചാഭിഷേകം
(പാൽ,എണ്ണ,കരിക്ക്,തേൻ,ഭസ്മം) – 400/-
പാലഭിഷേകം -70/-
ഭസ്മാഭിഷേകം -70/-
കരിക്ക് അഭിഷേകം -80/-
എണ്ണ അഭിഷേകം – 80/-
തേൻ അഭിഷേകം -100/-
നെയ്യ് അഭിഷേകം 200/-
നെയ്വിളക്ക് -20/-
വിശേഷാൽ പുഷ്പാഞ്ജലി-20/-
ഷഷ്ടി ഊട്ട് -120/-
(വെള്ളനേദ്യം,പാൽപായസം,പഞ്ചാമൃതം,മോരും,അച്ചാറും)
ഷഷ്ഠി ഊട്ട് നിവേദ്യം സുരക്ഷിതമായ കണ്ടെയ്നർ പാക്കിംഗ് രീതിയിലാണ് ലഭ്യമാകുക.
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടണമെന്നും പങ്കോട് ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികൾ അറിയിച്ചു.
ഫോൺ /വാട്ട്സാപ്പ് നമ്പർ
7012 260 582
9747 553 557






ആറ് ഷഷ്ഠി വ്രതത്തിന് തുല്യം സ്കന്ദഷഷ്ഠി; അനുഷ്ഠാനം ഇങ്ങനെ
തുലാമാസത്തിലെ വെളുത്തപക്ഷ ഷഷ്ഠിയാണ് സ്കന്ദഷഷ്ഠി. സന്താനാഭിവൃദ്ധിക്കും രോഗശാന്തിക്കും ദുരിതനിവാരണത്തിനും ദാമ്പത്യഭദ്രതയ്ക്കും അത്യുത്തമമാണ് സ്കന്ദഷഷ്ഠിവ്രതം.
ഈ വര്ഷം സ്കന്ദഷഷ്ഠി ഒക്ടോബർ 27 തിങ്കളാഴ്ചയാണ് വരുന്നത്
സ്കന്ദഷഷ്ഠി വ്രതം അനുഷ്ഠിച്ചാൽ?
ആറ് ഷഷ്ടിവ്രതം അനുഷ്ഠിക്കുന്നതിനു തുല്യമാണ് ഒരു സ്കന്ദഷഷ്ഠി വ്രതം. കുടുംബസൗഖ്യത്തിനും ജീവിതസൗഭാഗ്യത്തിനും അത്യുത്തമമാണ് സ്കന്ദഷഷ്ഠി വ്രതം. സ്കന്ദഷഷ്ഠിവ്രതം ഭക്തിയോടെ അനുഷ്ഠിച്ചാൽ ഭര്തൃ–സന്താന ദുഖവും തീരാവ്യാധികളും ഉണ്ടാവുകയില്ല. ഉദ്ദിഷ്ഠകാര്യസിദ്ധിക്കായും ഷഷ്ഠിവ്രതം അനുഷ്ഠിക്കാവുന്നതാണ്. എല്ലാ മാസത്തിലെയും ഷഷ്ഠിനാളില് വ്രതം അനുഷ്ഠിക്കുന്നത് ഉത്തമം. തുലാമാസത്തിലെ സ്കന്ദഷഷ്ഠിയാണ് ഇതിൽ ഏറ്റവും പ്രധാനം. മാസംതോറുമുള്ള ഷഷ്ഠി വ്രതാചരണം തുടങ്ങേണ്ടത് തുലാമാസത്തിലെ ഷഷ്ഠി മുതലാണെന്നു പറയപ്പെടുന്നു.


വ്രതാനുഷ്ഠാനം എങ്ങനെ?
ഷഷ്ഠിദിനത്തിനു 5 ദിവസം മുൻപേ വ്രതം ആരംഭിക്കുക.
തലേന്ന് ഒരിക്കലോടെ ഷഷ്ഠിദിനത്തിൽ മാത്രം വ്രതം അനുഷ്ഠിക്കുന്നവരുമുണ്ട്.
വ്രതദിനത്തിലെല്ലാം കുളികഴിഞ്ഞതിനു ശേഷം മാത്രം ഭക്ഷണം കഴിക്കുക. രാവിലെയും വൈകിട്ടും സുബ്രമണ്യനാമ ഭജനം, ഒരിക്കലൂണ് എന്നിവ അഭികാമ്യം. ഷഷ്ഠി ദിവസം ഉപവാസത്തോടെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനവും വഴിപാടുകളും മറ്റും നടത്തി ഉച്ചസമയത്തെ ഷഷ്ഠി പൂജയും തൊഴുത് ക്ഷേത്രത്തിൽ നിന്നു ലഭിക്കുന്ന നേദിച്ച പടച്ചോറും കഴിച്ചു വേണം വ്രതം പൂർത്തിയാക്കാൻ. ഷഷ്ഠിദിനത്തിൽ സന്ധ്യയ്ക്ക് സുബ്രഹ്മണ്യഭജനവും ഷഷ്ഠിസ്തുതി ചൊല്ലുന്നതും ഉത്തമമാണ്. പിറ്റേന്നു തുളസീതീർഥം സേവിച്ച് പാരണവിടുന്നു.
സ്കന്ദഷഷ്ഠിയും ഐതിഹ്യവും
ഉമാമഹേശ്വരന്റെ പുത്രനായ സുബ്രഹ്മണ്യൻ താരകാസുര നിഗ്രഹത്തിനു ശേഷം ശൂരപദ്മാസുരനുമായി യുദ്ധം ചെയ്തു. മായാവിയായ അസുരൻ സുബ്രഹ്മണ്യനെ മറ്റുള്ളവരുടെ മുന്നിൽ അദൃശ്യനാക്കി. സ്കന്ദനെ കാണാതെ ദു:ഖിതരായ ദേവന്മാരും മാതാവായ പാർവതിദേവിയും തുടർച്ചയായി ആറു ദിവസം വ്രതമനുഷ്ഠിക്കുകയും തന്മൂലം ശൂരപദ്മാസുരന്റെ മായയെ അതിജീവിച്ച സുബ്രഹ്മണ്യൻ തുലാമാസത്തിലെ ഷഷ്ഠിദിനത്തിൽ അസുരനെ വധിക്കുകയും ചെയ്തു. അതിനാൽ തുലാമാസത്തിലെ ഷഷ്ഠി സ്കന്ദഷഷ്ഠി എന്നറിയപ്പെടുന്നു.


സുബ്രഹ്മണ്യ മന്ത്രം
ഷഷ്ഠി ദിനത്തിൽ ഭഗവാന്റെ മൂലമന്ത്രമായ ‘ഓം വചത്ഭുവേ നമഃ’ 108 തവണ ജപിക്കണം. മുരുകനെ പ്രാർഥിക്കുമ്പോള് ‘ഓം ശരവണ ഭവ:’ എന്ന മന്ത്രം 21 തവണ ജപിക്കുന്നതും ഉത്തമമാണ്.
സുബ്രമണ്യസ്തുതി
ഷഡാനനം ചന്ദന ലേപിതാംഗം
മഹാത്ഭുതം ദിവ്യ മയൂര വാഹനം
രുദ്രസ്യ സൂനും സുരലോക നാഥം
ബ്രമണ്യ ദേവം ശരണം പ്രപദ്യേ
ആശ്ചര്യവീരം സുകുമാരരൂപം
തേജസ്വിനം ദേവഗണാഭിവന്ദ്യം
ഏണാങ്കഗൗരീ തനയം കുമാരം
സ്കന്ദം വിശാഖം സതതം നമാമി
സ്കന്ദായ കാർത്തികേയായ
പാർവതി നന്ദനായ ച
മഹാദേവ കുമാരായ
സുബ്രമണ്യയായതേ നമ:





