

എറണാകുളം മുളന്തുരുത്തിയിൽ യുവാവിന് നേരെ പാഞ്ഞടുത്ത് തെരുവുനായകൾ. തലനാരിഴക്ക് നായയുടെ കടിയേൽക്കാതെ രഷപ്പെട്ട് യുവാവ്. അഞ്ചോ ആറോ നായ്ക്കൾ ഒരുമിച്ചാണ് ആക്രമിക്കാൻ വന്നത്.
കൈയിൽ ഉണ്ടായിരുന്ന ബാഗ് നായ്ക്കൾക്ക് നേരെ വീശിയാണ് യുവാവ് രഷപ്പെട്ടത്. പുലർച്ചെ നാല് മണിയോടെയാണ് സംഭവം. വടക്കെ കുരിശ് മാർക്കറ്റിന് സമീപത്ത് വച്ചാണ് ആക്രമണം ഉണ്ടായത്.


അടുത്ത കടയിലെ സിസിടീവി ദൃശ്യങ്ങളിൽ നിന്നുമാണ് സംഭവം കാണുന്നത്. ഈ ഭാഗത്ത് നിരന്തരമായി തെരുവുനായകളുടെ ആക്രമണം ഉണ്ടാകാറുണ്ടെന്ന് നാട്ടുക്കാർ വ്യക്തമാക്കി.



