





കോലഞ്ചേരിയിൽ കാറുകൾ തമ്മിൽ കൂട്ടയിടിക്കുകയും എതിരേ വന്ന ബൈക്ക് യാത്രികനെ ഇടിച്ചു തെറപ്പിക്കുകയും ചെയ്ത അപകടത്തിൽ എട്ടു പേർക്ക് പരിക്കേറ്റു.എറണാകുളം വടുതല സ്വദേശികളായ സരിത (38), സരിതയുടെ ആറ് മാസം പ്രായമായ കുട്ടി,അക്ഷയ (24), ആമോസ് (11),ആൻ (9), മരിയ (25), ടോം (7),വയനാട് സ്വദേശി ആകാശ് (19), കടമറ്റം സ്വദേശി അജിത് (24) എന്നിവരാണ് അപകടത്തിൽപ്പട്ടത്. ഇന്ന് രാവിലെ 6.30 ഓടെ കോലഞ്ചേരി ടൗണിൽ ദേശീയപാതയിലാണ് അപകടം നടന്നത്.
മുവാറ്റുപുഴ ഭാഗത്തുനിന്നും വരികയായിരുന്ന മറ്റൊരു കാർ വലതുവശത്തേയ്ക്ക് തിരിയുകയും എതിരേവന്ന ഫോർച്യുണർ കാർ ഇതിൽ തട്ടി മറിഞ്ഞ് എതിർദിശയിൽ വന്ന ബൈക്ക് യാത്രക്കാരനെ ഇടിക്കുന്നതും സമീപത്തുനിന്നും ലഭിച്ച സിസി ടിവിദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. അപകടമുണ്ടാകാനുള്ള സാഹചര്യം ഇതുവരെ കണ്ടെത്തിയിട്ടില്ല.അപകട കാരണത്തെകുറിച്ച് അന്വേഷണം നടക്കുകയാണെന്നും പുത്തൻകുരിശ് പോലീസ് പറഞ്ഞു


അപകത്തിൽ പരിക്കേറ്റവരെ ഉടൻ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രികനായ അജിത്തിന്റെ കാലിന് പരിക്കേറ്റിട്ടുള്ളതിനാൽ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. സരിതയയെയും ഇവരുടെ കുഞ്ഞിനെയും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചരിക്കുകയാണെന്നും ബാക്കിയുള്ളവരുടെ പരിക്കുകൾ നിസ്സാരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.