BUSINESSGLOBALKERALA

INMECC സല്യൂട്ട് കേരള ബിസിനസ്സ് അവാർഡ് : ഡോ. വിജു ജേക്കബിന്

കേരളത്തിൽ നിന്നുള്ള പത്ത് വ്യവസായികളിൽ ഒരാളാണ് ഡോ. വിജു ജേക്കബ്

നിരവധി വെല്ലുവിളികളെ അതിജീവിച്ച് സംസ്ഥാനത്തിൻ്റെ സാമ്പത്തിക വളർച്ചയ്ക്ക് സംഭാവന നൽകിയ കേരളത്തിൻ്റെ സംരംഭകത്വ രംഗത്തെ പ്രമുഖരെ ആദരിക്കുന്നതിനായി ഇൻഡോ ഗൾഫ് ആൻഡ് മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കൊമേഴ്‌സ് (INMECC) സംഘടിപ്പിക്കുന്ന സല്യൂട്ട് കേരള ബിസിനസ്സ് അവാർഡിന് സിന്തൈറ്റ് ​ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയർമാൻ ഡോ.വിജു ജേക്കബ് അർഹനായി.

മെറിറ്റിൻ്റെ അടിസ്ഥാനത്തിൽ മികച്ച സംരംഭകരെ തിരഞ്ഞെടുക്കുന്നതിനായി രൂപീകരിച്ച മികച്ച ജഡ്ജിംഗ് കമ്മിറ്റിയുടെ നിരീക്ഷണാടിയ്ഥാനത്തിലാണ് കേരളത്തിൽ നിന്നുള്ള പത്ത് പേരിൽ ഒരാളായി ഡോ.വിജു ജേക്കബ് തെരഞ്ഞെടുക്കപ്പെട്ടത്.

‘സല്യൂട്ട് കേരള’ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിലൂടെ സംസ്ഥാനത്തെ വരാനിരിക്കുന്ന സംരംഭങ്ങൾക്ക് പ്രചോദനമാകുമെന്ന് ഐഎൻഎംഇസിസി ചെയർമാൻ എൻഎം ഷറഫുദീൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. 2024 നവംബർ 26-ന് രാവിലെ 9:30-ന് കൊച്ചി താജ് വിവാന്റയിൽ സംഘടിപ്പിച്ചിരിക്കുന്ന ചടങ്ങിൽ അവാർഡ് കൈമാറും.

ഇന്ത്യൻ സംസ്ഥാനങ്ങളിലും മിഡിൽ ഈസ്റ്റിലും ഉടനീളം പ്രവർത്തന ശൃംഖലയുമായി കേരളത്തിൻ്റെ ബിസിനസ്സ് ലാൻഡ്‌സ്‌കേപ്പ് വിജയകരമായി രൂപപ്പെടുത്തിയ ദീർഘവീക്ഷണമുള്ള സംരംഭകരെയാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

ലീഡർഷിപ്പ് സല്യൂട്ട് അവാർഡിന് അർഹനായത് ഗൾഫാർ കൺവെൻഷൻ സെൻറർ ആൻഡ് ഹോട്ടൽസ് സ്ഥാപകനായിട്ടുള്ള ഡോ. പി മുഹമ്മദാലി ആണ്

ജോർജ് ജേക്കബ് മുത്തൂറ്റ്, ഗോകുലം ഗോപാലൻ, വികെസി റസാഖ്, ഷീല കൊച്ചൗസേപ്പ് തുടങ്ങിയ പ്രമുഖ വ്യവസായികളും അവാർഡിന് അർഹരായിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button