ചാലിക്കര ആറാട്ടുമലയിൽ മണ്ണ് മാഫിയയുടെ ആറാട്ട് ; ജനങ്ങൾ പ്രതിഷേധത്തിൽ






കോലഞ്ചേരി: വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിലെ എറ്റവും ഉയർന്ന പ്രദേശവും അതിപുരാതനമായി അറിയപ്പെടുന്നതുമായ ആറാട്ട്മലയിൽ നടക്കുന്ന മണ്ണെടുപ്പിനെതിരെ നാട്ടുകാർ പ്രതിഷേധത്തിലേയ്ക്ക്.ഇതിന്റെ ഭാഗമായി രൂപപ്പെട്ടിട്ടുള്ള ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടർ അടക്കം ഉള്ളവർക്ക് പരാതി നൽകി. ജനങ്ങൾ തിങ്ങിപാർക്കുന്ന പ്രദേശത്ത് നടക്കുന്ന അനധികൃത ഖനനം സംബന്ധിച്ച് പരാതികൾ ഉയരുമ്പോഴും മോശം കാലാവസ്ഥയിൽപ്പോലും നിർബാധം മണ്ണെടുപ്പ് തുടരുകയാണെന്നും പ്രദേശവാസികൾ പറഞ്ഞു. നിർമ്മാണ പ്രവർത്തനമെന്ന പേരിൽ മണ്ണ് മാഫിയ നടത്തുന്ന ഗുരുതര നിയമലംഘനമാണെന്ന് ഇവിടെ നടന്നുകൊണ്ടിരിക്കുന്നതെന്നാമ് പരാതിയിൽ പറയുന്നത്.
കുടിവെള്ളക്ഷാമം അതീവ രൂക്ഷമായ പ്രദേശമാണിവിടെ. കഴിഞ്ഞ ദിവസങ്ങളിൽ തകർത്തു പെയ്ത മഴയത്ത് മണ്ണ് എടുക്കുന്നതിന് വന്ന ലോറികൾ നൂറുകണക്കിന് റോഡിൻ്റെ വശങ്ങളിൽ ചേർന്നും, മറ്റ് അനധികൃതമായും പാർക്ക് ചെയ്യുന്നത് മൂലവും വഴിയിൽ ചെളി അടിഞ്ഞുകൂടി തടസ്സം സൃഷ്ടിച്ചിരിക്കുകയാമ്.. കോളേജ് ,സ്കൂൾ കമ്പിനി എന്നിവിടങ്ങളിലേക്ക് പോകുന്ന ആളുകൾക്കും യാത്രാ ബുദ്ധിമുട്ടും ആളുകളിൽ നിന്ന് പരാതിയായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞദിവസം ഉണ്ടായ മഴയിൽ റോഡിൽ കുത്തിയൊലിച്ച് ചെളി അടക്കം ബി.പി.സി.എൽ കമ്പനിയിലേക്ക് കുതിച്ചു ചെന്നു.
ഉദ്യോഗസ്ഥന്മാരുട ഈ നിസ്സഹകരണം നാട്ടുകാരിൽ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട് വരും ദിവസങ്ങളിൽ പ്രത്യക്ഷ സമരവുമായി പഞ്ചായത്തിലേക്ക് മറ്റും മാർച്ച് നടത്താനാണ് ആക്ഷൻ കൗൺസിലിന്റെ തീരുമാനം .