KERALA
കറുകപ്പിള്ളിയിൽ മണ്ണിടിഞ്ഞ് വീട്ടിലേക്ക് വീണു




പൂതൃക്ക പഞ്ചായത്തിൽ ഏഴാം വാർഡിലെ തമ്മാനിമറ്റം പാറേക്കാട്ട് കവലക്ക് സമീപം താമസിക്കുന്ന തേക്കേ വാരശേരി ഷിബുവിൻ്റെ വീട്ടിലേയ്ക്ക് മണ്ണിടിഞ്ഞു.
വീടിൻ്റെ കോൺക്രീറ്റ് മേൽക്കൂരയിലേക്ക് ഇന്നലെ വൈകിട്ട് 6.35 യോടെ ഉദ്ദേശം 25 അടി ഉയരത്തിൽ നിന്നും മണ്ണ് ഇടിഞ്ഞ് വീഴുകയായിരുന്നു. ശബ്ദം കേട്ട് താമസക്കാർ വീടിന് പുറത്തേക്ക് ഓടി മാറുകയായിരുന്നു.പട്ടിമറ്റം അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്.അസൈനാരുടെ നേതൃതത്തിൽ
രക്ഷാപ്രവർത്തനം നടത്തി.
വീട്ടിലെ താമസക്കാരെ താത്ക്കാലികമായി അടുത്തുള്ള വീട്ടിലേക്ക് മാറ്റി പാർപ്പിച്ചു.
വീടിന് സമീപം അപകട ഭീഷണിയായി വലിയ തെങ്ങ് നൽക്കുന്നുണ്ട്.



