

റോഡരികിലെ കാന വൃത്തിയാക്കി,പക്ഷേ സ്ലാബിടാൻ മറന്ന് അധികൃതർ.
ആലുവ: എടത്തല പഞ്ചായത്ത് മൂന്നാം വാർഡ് മലയപ്പിള്ളി മുതൽ പ്രാഥമിക ആരോഗ്യ കേന്ദ്രം വരെയുള്ള റോഡരികിലെ കാന വൃത്തിയാക്കിയ ശേഷം സ്ലാബ് ഇട്ട് മൂടാത്തത് കൊണ്ട് അപകടങ്ങൾ പതിവാകുന്നു. കഴിഞ്ഞ ദിവസങ്ങളിലായി രണ്ടു ബൈക്കും രണ്ടുകാറും ഈ കാനയിൽ വീണിട്ടുണ്ട്.


കഴിഞ്ഞ ദിവസം രാത്രിയും വീണ്ടും ഒരു കാറ് ഈ കാനയിൽ വീണു. എടത്തല പഞ്ചായത്ത് വാർഡ് അംഗം ഷൈനി ടോമി ഇത് സംബന്ധിച്ച്, ആലുവയിൽ നടന്ന നവ കേരള സദസിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കിയെങ്കിലും തുടർനടപടികൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. പിഡബ്ല്യുഡിയുടെ ഉത്തരവാദിത്വമില്ലായ്മയിൽ നാട്ടുകാർ ഇപ്പോഴും പ്രതിഷേധത്തിലാണ്.

