

ന്യൂ ഡൽഹി : സൊമാലിയൻ തീരത്തുവെച്ച് കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ചരക്കുകപ്പൽ മോചിപ്പിച്ചു.കപ്പലിൽ 15 ഇന്ത്യക്കാരുൾപ്പടെ 21 പേരുണ്ടായിരുന്നു.എല്ലാവരും സുരക്ഷിതരാണെന്ന് ഇന്ത്യൻ നാവിക സേന അറിയിച്ചു.ഇന്ത്യൻ നാവിക സേനയുടെ എലൈറ്റ് കമാൻഡോകളായ മാർക്കോസ് ചരക്കുകപ്പലിൽ കടന്നാണ് ജീവനക്കാരെ രക്ഷപ്പെടുത്തിയത്.എന്നാൽ രക്ഷാപ്രവർത്തന സമയത്തു കപ്പലിൽ കൊള്ളക്കാർ ഉണ്ടായിരുന്നില്ല എന്നാണ് നാവിക സേന അറിയിച്ചത്.ഹെലികോപ്റ്റർ അയച്ചു നൽകിയ മുന്നറിയിപ്പിനെ തുടർന്ന് കൊള്ളക്കാർ രക്ഷപെട്ടു പോയെന്നാണ് കരുതുന്നത്.