EDITORIALKERALATRAVEL & TOURISM

പരപ്പാർ ഡാമിൽ മുങ്ങിപ്പോയ കണ്ണാടി ബംഗ്ലാവ്. 1886 ൽ ബ്രിട്ടീഷ് വ്യവസായി പണിത സായിപ്പൻ മാളിക.

കൊല്ലം ജില്ലയിലെ തെന്മല പരപ്പാർ ഡാമിൽ സ്ഥിതി ചെയ്യുന്ന ബംഗ്ലാവാണ് കണ്ണാടി ബംഗ്ലാവ്.ഈ ബംഗ്ലാവിന് സായിപ്പൻ മാളിക എന്നും പേരുണ്ട് .1886 ൽ പണികഴിച്ചതാണ് ഈ ബംഗ്ലാവ് .1984 ൽ തെന്മല ഡാം കമ്മീഷൻ ചെയ്യുന്നതിനുമുന്പായി വെള്ളത്തിൽ മുങ്ങിപോയിരുന്നു .പിന്നീട് 2013 ൽ, മൂന്നു പതിറ്റാണ്ടുകൾക്ക് ശേഷം ഡാമിലെ ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് തെളിഞ്ഞുവരികയായിരുന്നു.

ബ്രിട്ടീഷ്കാരുടെ ഭരണകാലത്തു ഇംഗ്ലണ്ടിലെ വ്യവസായിയായിരുന്ന ടി .ജെ കാമറൂൺ പണികഴിപ്പിച്ച മനോഹര മാളികയാണ് കണ്ണാടി ബംഗ്ലാവ് .അന്നത്തെ രാജാവായിരുന്ന ശ്രീമൂലം തിരുനാൾ രാമവർമ്മയിൽ നിന്നും പുനലൂരിൽ പേപ്പർ മിൽ സ്ഥാപിക്കാൻ അനുവാദംവാങ്ങി.അങ്ങനെ അദ്ദേഹം സ്ഥാപിച്ച ട്രാവൻകൂർ പേപ്പർമിൽസ് ആണ് പിന്നീട് പുനലൂർ പേപ്പര്മില്സയി 1931 ൽ നാമകരണം ചെയ്യപ്പെട്ടത്.ഈ പേപ്പർ മില്ലിലേക്ക് ഈറയും മുളയും എത്തിക്കുന്ന സൂപ്രണ്ടുമാരുടെ ഓഫീസിനു വേണ്ടി പണികഴിപ്പിച്ചതാണ് കണ്ണാടി ബംഗ്ലാവ് .കണ്ണാടി ബംഗ്ലാവിൽ 15 മുറികളായിരുന്നു ഉണ്ടായിരുന്നത്. ബംഗ്ലാവിന്റെ ചുവരുകളിൽ എല്ലാം കണ്ണാടികൾ പതിപ്പിച്ചിരുന്നതുകൊണ്ടാണ് പ്രദേശവാസികൾ ഇതിനെ കണ്ണാടി ബംഗ്ലാവെന്നു വിളിച്ചിരുന്നത്.

പണ്ട് പേരുകേട്ട തിരുവനന്തപുരം ചെങ്കോട്ട റോഡിൻറെ സൈഡിൽ ആയിരുന്നു ഈ മാളിക സ്ഥിതി ചെയ്തിരുന്നത്. പുനലൂർ പേപ്പർ മില്ലിലേക്ക് ഉള്ള ഈറ്റയും മുളയും ഈ ബംഗ്ലാവിന്റെ അടുത്തുള്ള കാടുകളിൽ നിന്നുമായിരുന്നു. അധികം വൈകാതെ 1972 ൽ കേന്ദ്ര വന്യജീവി സംരക്ഷണനിയമം നിലവിൽ വന്നതോടെ കെട്ടിടം കേരളവനം വകുപ്പ് ഏറ്റിടുത്തു .കുറച്ചുനാൾ കല്ലട ഇറിഗേഷൻ പ്രോജക്ടിന്റെ ഭാഗമായി ,അവരുടെ ഓഫീസായി കുറച്ചുകാലം ഈ ബംഗ്ലാവ് ഉപയോഗിച്ചിരുന്നു .1984 ൽ ശെൻതരുണി വന്യ ജീവി സങ്കേതം നിലവിൽ വന്നു .അതിനു ശേഷം ജലസംഭരണിയുടെ ശേഷി കൂടി വന്നതനുസരിച്ചു ക്രമേണ കണ്ണാടി ബംഗ്ലാവ് മുങ്ങി പോകുകയാണ് ഉണ്ടായത്.

തേക്കിൽ തീർത്ത വാതിലുകളും ജനാലകളും ഉത്തരങ്ങളും ഒക്കെ ലേലം ചെയ്തുപോയതോടെ ബംഗ്ലാവിന്റെ പ്രതാപം നഷ്ടമായതോടെ മറവിയുടെ നിലയില്ലാക്കയങ്ങളിലേക്ക് മാഞ്ഞുപോകുകയായിരുന്നു ഈ കൊട്ടാരം.ഇപ്പോൾ ഈ പ്രദേശമെല്ലാം വെള്ളത്തിനടിയിലായിരിക്കുകയാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button