KERALA

കൗമാരകലയുടെ മാസ്മരിക ന​ഗരിയായി പിറവം: എറണാകുളം റവന്യൂ ജില്ലാ കലോത്സവത്തിന് തുടക്കമായി

ഇനിയുള്ള 4 ദിനങ്ങൾ കലാസ്വാദകരുടെ കണ്ണും കാതും പിറവത്തേക്ക്. എറണാകുളം റവന്യൂ ജില്ലാ കലോത്സവത്തിന് പിറവം വേദിയൊരുക്കി.റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ 14 വിദ്യാഭ്യാസ ഉപജില്ലകളിൽ നിന്നുള്ള എണ്ണായിരത്തോളം പ്രതിഭകൾ പങ്കെടുക്കും.

അഡ്വ.അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉദ്ഘടന ചടങ്ങിൽ നാഗസഭ ചെയർപേഴ്‌സൺ ഏലിയാമ്മ ഫിലിപ് അധ്യക്ഷയായി.

പതിനഞ്ച് വേദികളാണ് മത്സരത്തിനായി ഒരുക്കിയിരിക്കുന്നത്.

പിറവവുമായി ബന്ധമുള്ള കലാ- സാംസ്കാരിക-സാമൂഹിക പ്രവർത്തകരുടെ പേരിലാണ് ഓരോ വേദികളും.

പിറവം വലിയപള്ളി ഹാൾ (ടി.എം.ജേക്കബ് മെമ്മോറിയൽ ഹാൾ), ഹോളികിങ്സ് ക്‌നാനായ കത്തോലിക്കാ പള്ളി ഹാൾ (ഉമാദേവി അന്തർജനം മെമ്മോറിയൽ ഹാൾ), സെൻ്റ് ജോസഫ്സ് ഹൈസ്‌കുൾ (ആബേൽ അച്ചൻ മെമ്മോറിയൽ ഹാൾ), ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ചാപ്പൽ ഹാൾ (സൈനോജ് മെമ്മോറിയൽ ഹാൾ), മാം ഓഡിറ്റോറിയം (സി.ജെ.തോമസ് മെമ്മോറിയൽ ഹാൾ), എംകെഎം എച്ച്എസ്എസ് ഹാൾ (പാഴൂർ ദാമോദര മാരാർ മെമ്മോറിയൽ ഹാൾ), എംകെഎം എച്ച്എസ്എസ് ഓഡിറ്റോറിയം (ഷീഡ്‌കാല ഗോവിന്ദമാരാർ മെമ്മോറിയൽ ഹാൾ), വലിയ പള്ളി മിനി ഹാൾ (ദേവൻ കക്കാട് മെമ്മോറിയൽ ഹാൾ).

ഗവ.എച്ച്എസ്എസ് ഹാൾ (കുര്യൻ ചാക്കോ മെമ്മോറിയൽ ഹാൾ), സെന്റ് ജോസഫ്‌സ്‌ ഹൈസ്‌കൂൾ ഓഡിറ്റോറിയം (ഫാ. ചാക്കോ ഇലവുംപറമ്പിൽ മെമ്മോറിയൽ ഹാൾ), സെൻ്റ് ജോസഫ്സ് എൽപി സ്കൂ‌ൾ (തൃക്കാമ്പുറം കൃഷ്‌ണൻകുട്ടി മാരാർ മെമ്മോറിയൽ ഹാൾ), സെന്റ് ജോസഫ്സ് എച്ച്എസ് ഹാൾ (ടിപി. എൻ നമ്പൂതിരി മെമ്മോറിയൽ ഹാൾ), എംകെഎംഎച്ച്എസ്എസ് ഒന്നാം നില (എം ഡി മാത്യു മെമ്മോറിയൽ ഹാൾ), എംകെഎം എച്ച്എസ്എസ് ഗ്രൗണ്ട് ഫ്ലോർ (കരവട്ടേടത്ത് നാരായണ മാരാർ മെമ്മോറിയൽ ഹാൾ), ഗവ എച്ച്എസ്എസ് മൈതാനം (പിറവം സാജൻ നഗർ) എന്നിവിടങ്ങളിയാണു വേദികൾ 19നു 2 മുതൽ എംകെഎം ഹയർ സെക്കൻഡറി സ്‌കൂളിൽ റജിസ്‌ട്രേഷൻ തുടങ്ങും.

അറബിക് കലോത്സവം, സംസ്കൃതോത്സവം ഉൾപ്പെടെ 305 ഇനങ്ങളിലാണു മത്സരങ്ങൾ ആദ്യദിനം രചനാ മത്സരങ്ങളാണ് നടക്കുക.

കലോത്സവത്തിന്റെ ഊട്ടുപുരയിലേക്കു വിഭവങ്ങൾ സമാഹരിക്കാൻ സ്‌കൂൾ വിദ്യാർഥികളുടെയും കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിൽ വിഭവ സമാഹരണം നടത്തും.

എംകെഎം ഹയർ സെക്കൻഡറി സ്ക്‌കൂൾ മൈതാനത്താണു ‘രുചിയിടം’ ഊട്ടുപുര സജ്ജമാക്കുന്നത്. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേത്യത്വത്തിലാണ് ഭക്ഷണ വിതരണം.

ഗതാഗതം, പാർക്കിങ് സൗകര്യം

വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനു സെൻ്റ് മേരീസ് യാക്കോബായ കോൺഗ്രിഗേഷൻ ദേവാലയ മൈതാനത്തും ഹോളികിങ്സ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളി മൈതാനത്തും സൗകര്യം ഒരുക്കും. ഗതാഗതവും അനുബന്ധ പ്രശ്‌നങ്ങളും നിയന്ത്രിക്കുന്നതിനു പൊലീസിന് പുറമേ സ്‌റ്റുഡൻ്റ്സ് പൊലീസ്, എൻസിസി, സ്കൗട്സ് കെഡറ്റുകളുടെ സേവനവും പ്രയോജനപ്പെടുത്തും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button