KERALA
കടയിരുപ്പിൽ വാഹനാപകടം: യുവാക്കൾക്ക് പരിക്കേറ്റു




കടയിരുപ്പ് സെന്റ് പീറ്റേഴ്സ് സ്കൂളിന് സമീപം സ്ക്കൂട്ടർബസ്സുമായി കൂട്ടിയിടിച്ച് യുവാക്കൾക്ക് പരിക്ക്.പെരുമ്പാവൂരിൽനിന്നും കോലഞ്ചേരിക്ക് വരികയായിരുന്ന സ്വകാര്യബസ്സും എതിർ ദിശയിൽ വരികയായിരുന്ന സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കടയിരുപ്പ് വലമ്പൂർകുരിശ് സ്വദേശികളായ ആലുംചോട്ടിൽ അജേഷ് മാധവൻ(25), കരിയാട്ടുകുന്നേൽ രഞ്ജിത് സദൻ (26) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.ഇവരെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. യുവാക്കൾ അപകട നില തരണം ചെയ്തു.
വൈകിട്ടത്തെ ശക്തമായ മഴ പെയ്യുന്ന സമയത്താണ് അപകടം നടന്നത്.പട്ടിമറ്റം അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്.അസൈനാരുടെ നേതൃത്വത്തിൽ സേനാംഗങ്ങൾ എത്തി റോഡ് ഗതാഗതം പുന:സ്ഥാപിച്ചു.