





കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം ഐക്കരനാട് പഞ്ചായത്തിൽ ഇന്ന് ആരംഭിക്കും.സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 15 വരെ ആറ് ദിനങ്ങളിലായാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്.കലാമത്സരങ്ങൾ, സാംസ്ക്കാരീക മത്സരങ്ങൾ,കായിക മത്സരങ്ങൾ,ഗെയിംസ്, തുടങ്ങിയ വൈവിധ്യമായ ഇനങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്.



