



ആലുവ നഗരത്തിലെ മോഷ്ടാക്കളേയും സാമൂഹ്യ വിരുദ്ധരേയും പിടികൂടാൻ റൂറൽ എസ്പിയുടെ നേതൃത്വത്തിൽ നൂറോളം പോലീസുകാർ നഗരം അരിച്ചു പെറുക്കുന്നിതിനിടയിൽ പോലീസിനെ വെട്ടിച്ച് നഗരമധ്യത്തിലെ അദ്വൈതാശ്രമത്തിൽ മോഷണം. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം
ആശ്രമത്തിലെ ഊട്ടുപുര വാതിലിന്റെ താക്കോൽ പൊളിച്ച് 15 കിലോ വരുന്ന ഇൻഡാലിയത്തിന്റെ അണ്ഡാവാണ് മോഷണം പോയത്.ആശ്രമത്തിലെ ഇൻവർട്ടറിന്റെ ബാറ്ററികൾ ഇളക്കിയെടുക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. ഒരു ഗ്യാസ് സിലിണ്ടർ ആശ്രമത്തിന്റെ പുറത്തേക്ക് കടത്തിയെങ്കിലും കൊണ്ടുപോയില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

