സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി






പട്ടിമറ്റം : കേരള സ്റ്റേറ്റ് ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയനും പട്ടിമറ്റം ഹയാത്ത് ക്ലിനിക്കും, പെരുമ്പാവൂർ ഫാത്തിമ കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.നേത്രരോഗ, ദന്തരോഗ, ജനറൽരോഗ പരിശോധനകളാണ് നടത്തിയത്. കെ. എ.എസ്. പി. പദ്ധതി പ്രകാരം സൗജന്യ തിമിര രോഗശസ്ത്രകിയയും ,സൗജന്യ ഡയബറ്റിക് റെറ്റിനോപ്പതി നിർണ്ണയ സ്കാനിങും പങ്കെടുത്തവർക്ക് നടത്തി.
രാവിലെ 9 മണിക്ക് തുടങ്ങിയ ക്യാമ്പ് ഉച്ചയ്ക്ക് ഒരുമണിക്ക് അവസാനിച്ചു. 150 ആളുകൾ ക്യാമ്പിൽ പങ്കെടുത്തു. ഓട്ടോറിക്ഷ ഡ്രൈവേഴ്സ് ജില്ലാ പ്രസിഡന്റ് റഷീദ് താനത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഹനീഫ കുഴുപ്പിള്ളി അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി അഡ്വ:കെ എസ് സേവ്യർ,എം പി രാജൻ, എം ടി ജോയ്, സി കെ അയ്യപ്പൻകുട്ടി, കെ കെ പ്രഭാകരൻ, കെ എം പരീത് പിള്ള,കെജി മന്മഥൻ, ബാബു സെയ്താലി,ജോളി ബേബി, ഷൈജ അനില്‍, വിജി വാസുദേവൻ, അനീഷ് കുര്യാക്കോസ്, സി എം നവാസ്, രാജു കൈമാൾ,കെ എച്ച് അക്ബർ, മുസ്തഫ ഡോക്ടർമാരായ :ഹാഫിസ്, മുഹമ്മദ് ഇല്ല്യാസ്, ജോസഫ്, വർഗീസ് പീറ്റർ നേതൃത്വം നൽകി.

