NATIONAL

കേന്ദ്ര മന്ത്രിസഭ യോഗം ഇന്ന് ചേരും

മന്ത്രി സഭാ പുനഃസംഘടന വൈകാതെ ഉണ്ടാകുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് ഇന്നത്തെ യോഗം.

കേരളത്തില്‍ നിന്ന് സുരേഷ് ഗോപി, ഇ ശ്രീധരൻ തുടങ്ങിയവരുടെ പേരുകള്‍ നേതൃത്വം ചര്‍ച്ച ചെയ്തുവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. പല സംസ്ഥാനങ്ങളിലെയും അധ്യക്ഷന്മാരെ മാറ്റുന്നത് ഉള്‍പ്പെടെ പാര്‍ട്ടിയിലും അഴിച്ചു പണിയുണ്ടാകും.

ദില്ലിയിലെ ജി20 യോഗ വേദിയിലെ കണ്‍വെൻഷൻ സെന്ററിലാണ് മന്ത്രിസഭ ചേരുക. ആഭ്യന്തര മന്ത്രി അമിത് ഷാ, ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി. നദ്ദ അടക്കമുള്ളവരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു. ജൂലൈ പകുതിയോടെ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനവും ചേരുകയാണ്.

നിര്‍ണായക നിയമസഭാ തിരഞ്ഞെടുപ്പുകളും, അടുത്തവര്‍ഷം ലോക്സഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ മന്ത്രിസഭാ പുനസംഘടന വൈകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഘടക കക്ഷികള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കാനുള്ള സാധ്യതയുമുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button