KERALA
കടയിരുപ്പിന് സമീപം പുളിഞ്ചുവടിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു




കോലഞ്ചേരി : ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവാവ് വാഹനാപകടത്തിൽ മരിച്ചു. തെക്കേ ഐരാപുരം നാരിയേലിൽ സമിൻ സാജു (30) ആണ് മരിച്ചത്. കൊച്ചി റിഫൈനറിയിൽ താൽക്കാലിക ജീവനക്കാരനായ സമിൻ ശനിയാഴ്ച രാത്രി 12.30 യോടെ ജോലി കഴിഞ്ഞ് തിരികെ വീട്ടിലേയ്ക്ക് വരവെ കടയിരുപ്പ് പുളിഞ്ചുവടിന് സമീപത്തായി സമിൻ സഞ്ചരിച്ചിരുന്ന ബൈക്ക് റോഡരികിലെ പോസ്റ്റിലേയ്ക്ക് ഇടിയ്ക്കുകയായിരുന്നു.
അപകടത്തിന് ശേഷം ഏറെ നേരം രക്തം വാർന്ന നിലയിൽ റോഡരികൽ കിടന്ന സമിനെ പോലീസ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിൽ വച്ച് പ്രാഥമീക ചികിത്സ നൽകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. പിതാവ് സാജു , മാതാവ് മിനി, സഹോദരൻ സിബിൻ . പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുന്നക്കുരുടി സെന്റ് : ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിയിൽ നടന്നു.



