കുന്നത്തുനാട് യുഡിഎഫ് തൂത്തുവാരി; ഐക്കരനാട് ട്വന്റി20ക്ക്; മഴുവന്നൂർ, കിഴക്കമ്പലം ഫലങ്ങൾ ഇങ്ങനെ


യുഡിഎഫിനും ട്വന്റി20ക്കും തിളക്കം, കുന്നത്തുനാട് പഞ്ചായത്തിൽ ആധിപത്യമുറപ്പിച്ച് യുഡിഎഫ്. മഴുവന്നൂർ, കിഴക്കമ്പലം, ഐക്കരനാട്, പൂതൃക്ക, തിരുവാണിയൂർ പഞ്ചായത്തുകളിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നു.
മഴുവന്നൂർ പഞ്ചായത്ത്: മഴുവന്നൂരിൽ ഫലം അറിഞ്ഞ 11 സീറ്റുകളിൽ 6 യുഡിഎഫും, 3 എൽഡിഎഫും, 1 എൻഡിഎയും, 1 ട്വന്റി20യും വിജയിച്ചു. വാർഡ് 4 യുഡിഎഫ് നിലനിർത്തി.
കുന്നത്തുനാട് പഞ്ചായത്ത്: കുന്നത്തുനാട് പഞ്ചായത്തിലെ 5, 6, 7, 8, 9 വാർഡുകൾ യുഡിഎഫ് പിടിച്ചെടുത്തു. ഇതിൽ 6, 7, 9 വാർഡുകൾ മുസ്‌ലിം ലീഗിനാണ്.
കിഴക്കമ്പലം പഞ്ചായത്ത്: കിഴക്കമ്പലത്ത് 1, 2, 3 വാർഡുകൾ യുഡിഎഫ് നേടിയപ്പോൾ, 5 വാർഡുകളിൽ സംയുക്ത മുന്നണി വിജയിച്ചു.
ഐക്കരനാട് പഞ്ചായത്ത്: ഐക്കരനാട് പഞ്ചായത്തിലെ 7 വാർഡുകളിലും ട്വന്റി20 വിജയിച്ചു. വാർഡ് 5 ൽ ട്വന്റി20 സ്ഥാനാർഥി ജയിച്ചു.
പൂതൃക്ക പഞ്ചായത്ത്: പൂതൃക്ക വാർഡ് 4 ൽ ട്വന്റി20 വിജയിച്ചു.
തിരുവാണിയൂർ പഞ്ചായത്ത്: തിരുവാണിയൂർ പഞ്ചായത്തിൽ എൽഡിഎഫ് 2 സീറ്റിലും യുഡിഎഫ് 2 സീറ്റിലും വിജയിച്ചു.



